ലോകോത്തരനിലവാരമുള്ള കോഴ്സുകളും കോളേജുകളും പരിചയപ്പെടുത്തുന്നതിനും സർവ്വകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ നൂതന സൗകര്യങ്ങൾ വിശദീകരിക്കുന്നതിനുമായി മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ജനുവരി 17,18,19 തീയതികളിലായി “യുനോയ 2023” എന്ന ഗ്ലോബൽ അക്കാഡമിക് കാർണിവൽ കോട്ടയത്തുവച്ചു നടത്തുന്നു. പുസ്തകമേള , ശില്പശാലകൾ , സാംസ്‌കാരിക പരിപാടികൾ എന്നിവയാണ് കാർണിവലിന്റെ ആകർഷണീയത .
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തിവന്നതും ഇപ്പോൾ സെന്റർ ഫോർ പ്രൊഫഷണൽ &അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS) ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും (SME) ഈ കാർണിവലിൽ പങ്കാളിയാകുന്നു . BASELIOUS കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ എക്സിബിഷൻ ,ആധുനിക രോഗനിർണ്ണയ രീതികൾ പൊതുസമൂഹത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .
മെഡിക്കൽ ഇതര കോഴ്സുകളുടെ നടത്തിപ്പിൽ 25 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ നഴ്സിംഗ് , ഫാർമസി , റേഡിയോളജി ,MLT, മെഡിക്കൽ മൈക്രോബയോളജി , ഫിസിയോതെറാപ്പി ,മെഡിക്കൽ ഡോക്യൂമെന്റഷൻ , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , മെഡിക്കൽ അനാട്ടമി , മെഡിക്കൽ ബയോകെമിസ്‌ട്രി , ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റഷൻ ഡിപ്പാർട്ടുമെന്റുകളാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത് .
മനുഷ്യശരീരത്തിന്റെ. ഘടന, ആന്തരികാവയവങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന മെഡിക്കൽ അനാട്ടമി , അത്യാഹിതവിഭാഗത്തിൽ ബയോമെഡിക്കൽ എഞ്ചിനിയേർസിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുവാൻ miniature ICU മായി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റഷൻ, ഗുളികകൾ – ക്രീമുകൾ എന്നിവയുടെ നിർമ്മാണം വ്യക്തമാക്കി ഫാർമസി വിഭാഗം ,ക്യാൻസർ രോഗത്തെക്കുറിച്ചും രോഗചികിത്സക്ക് റേഡിയോളോജിയുടെ പ്രാധാന്യവും വിശദീകരിച്ചു മെഡിക്കൽ റേഡിയോളജി ഡിപ്പാർട്മെൻറ്, ഹോസ്പിറ്റൽ പ്രവർത്തങ്ങൾ -ക്രമീകരണങ്ങൾ പ്രദർശിപ്പിച്ചു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെൻറ് , രോഗികളുടെ ആരോഗ്യവിവരം ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും എന്തിനെന്നു വിശദീകരിച്ചു മെഡിക്കൽ ഡോക്യൂമെന്റഷൻ , പ്രാഥമിക ആരോഗ്യ പരിപാലനം ആവശ്യഘട്ടങ്ങളിൽ എന്ന ആശയത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾ, രോഗനിർണ്ണയത്തിൽ നൂതന ലബോറട്ടറി സൗകര്യങ്ങൾ പരിചയപ്പെടുത്തി MLT , മെഡിക്കൽ മൈക്രോബയോളജി , മെഡിക്കൽ ബയോകെമിസ്ട്രി വിഭാഗങ്ങൾ ,ആരോഗ്യസംരക്ഷണത്തിനും ശാരീരിക ക്ഷമതക്കും സഹായകരമാകുന്ന ചികിത്സ രീതികളും ഉപകരണങ്ങളും പ്രദർശിപ്പിച്ചു ഫിസിയോതെറാപ്പി ഡിപ്പാർട്മെൻറ് , ഇതിനു പുറമെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് (DMO) ഒരുക്കുന്ന ഒരു വിഭാഗവുമാണ് ഈ എക്സിബിഷന്റെ ഭാഗമാകുന്നത് . ഈ മേഘലയിലെ കോഴ്സുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സാധാരണക്കാരെ മനസ്സിലാക്കിക്കുന്നതിനും മെഡിക്കൽ അനുബന്ധ പഠനവിഭാഗത്തെ +2 വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും ഈ സംരംഭത്തിന് സാധിക്കും .