
UNION CATALOGUE CPAS LIBRARIES
(KOHA ON CLOUD)
(Interconnect all Academic Libraries under CPAS)
സെൻറ്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലുള്ള എല്ലാ കോളേജ് ലൈബ്രറികളേയും ലൈബ്രറി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പരസ്പരം ബന്ധിപ്പിച്ച് എല്ലാ ലൈബ്രറി റിസോഴ്‌സുകളും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്ന ആശയമാണ് ”കോഹ ഓൺ ക്‌ളൗഡ്”.
കോഹ എന്ന സ്വതന്ത്ര ലൈബ്രറി ഓട്ടോമേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഒരു ലൈബ്രറി കാറ്റലോഗ് മറ്റുള്ള ലൈബ്രറി കാറ്റലോഗുകളുമായി ബന്ധിപ്പിച്ച് എല്ലാ ലൈബ്രറിയിലെയും കാറ്റലോഗുകൾ യൂസേഴ്‌സിന് ഓൺലൈൻ ആയി സേർച്ച് ചെയ്യാൻ സാധ്യമാക്കുന്ന സംവിധാനമാണ് ”യൂണിയൻ കാറ്റലോഗ്”.
യൂണിയൻ കാറ്റലോഗിലൂടെ സേർച്ച് ചെയ്യുന്ന ബുക്കുകൾ ആവശ്യമെങ്കിൽ ലൈബ്രറേറിയന്മാരുടെ പരസ്പര സഹകരണത്തോടെ ഒരു കൃത്യമായ പീരിഡിലേക്ക് ലോൺ ചെയ്തു കൊടുക്കുന്ന സംവിധാനമാണ് ഇൻറ്റർ ലൈബ്രറി ലോൺ. സിപാസ് ലൈബ്രറേറിയന്മാരുടെ സഹകരണത്തോടെ സിപാസ് ലൈബ്രറികളിലെ മുഴുവൻ ബുക്കുകളും യൂസേഴ്‌സിന് സേർച്ച് ചെയ്യുകയും ഇൻറ്റർ ലൈബ്രറി ലോൺ മുഖാന്തിരം ബുക്കുകൾ ലോൺ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.
മറ്റൊരു സെൽഫ് ഫിനാൻസ് സ്ഥാപനങ്ങൾക്കും ഇതുവരെ പ്രാവർത്തികമാക്കാൻ സാധിക്കാത്ത നേട്ടത്തിലേക്കാണ് സിപാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ എത്തിച്ചേർന്നത്.
വലിയ ഒരു പ്ലാറ്റ് ഫോമിൽ ഒരുപാട് നൂതന സാങ്കേതിക വിദ്യകളെയും, ആളുകളെയും വിനിയോഗിച്ച് ഒരുപാട് മുതൽ മുടക്കി ചെയ്യേണ്ടി വരുന്ന ഈ ആശയം സിപാസ് നടപ്പിലാക്കിയത് സിപാസ് അദ്ധ്യാപകരുടെയും സിപാസ് ലൈബ്രേറിയന്മാരുടെയും സഹകരണത്തോടെ ”ഇൻസ്റ്റിട്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലെ അദ്ധ്യാപകരുടെയും Dr. Arun Raj, Mr. Sooraj N.S, (Technical Experts) എന്നിവരുടെ നേതൃത്വത്തിലാണ്
ലക്ഷ്യങ്ങൾ:-
-
സിപാസ്സിന് കീഴിലുള്ള എല്ലാ കോളേജ് ലൈബ്രറികളേയും പരസ്പരം ബന്ധിപ്പിക്കുക
-
സിപാസിന് കീഴിലുള്ള ലൈബ്രറികളിലെ കാറ്റലോഗ് ഓൺലൈൻ സേർച്ച് സാധ്യമാക്കുക
-
ഇൻറ്റർ ലൈബ്രറി ലോൺ പ്രോത്സാഹിപ്പിക്കുക
-
ലൈബ്രറികൾ തമ്മിലുള്ള സഹകരണം ഉറപ്പു വരുത്തുക
-
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സിപാസ് ലൈബ്രറികളിലെ മുഴുവൻ ബുക്കുകളും ലഭ്യമാക്കുവാൻ സഹായിക്കുക
-
സിപാസ് ലൈബ്രറികളിൽ ലഭ്യമാകുന്ന റിസോഴ്സുകളുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക
-
അദ്ധ്യാപകരിലെയും വിദ്യാർഥികളിലേയും ലൈബ്രറി ഉപയോഗം പ്രോത്സാഹിപ്പിക്കുക